മിനിയേ, അമ്മിച്ചി ഇല്ലേടീ?
ചേച്ചീ കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ അമ്മിച്ചീം മക്കളും കൂട്ടക്കരച്ചിലാണ്.
അയ്യോ അതെന്ത് പറ്റീടീ?
ഉണ്ണിമോന് ഇപ്പോ ചെറുതിനെ ഭയങ്കര ദേഷ്യമാന്നേ. ഇന്നവന്‍ ചെറുതിന്റെ കവിളത്തൊരു കടി കൊടുത്തു. പതുക്കെ അടിച്ചീട്ടൊന്നും അവന്‍ കടി വിട്ടില്ല. അപ്പോ അമ്മിച്ചി നല്ലൊരു പിച്ച് കൊടുത്തു. നന്നായി വേദനിച്ചൂന്ന് തോന്നുണു. ഇപ്പോള്‍ ചെറുത് കടി കിട്ടിയ വേദനയില്‍ കരയുന്നു, അമ്മിച്ചി പിച്ചിയ സ്ഥലത്ത് നോക്കി വലിയ വായീല്‍ കരയുന്നു ഉണ്ണിമോന്‍, അവന്റെ തുട നോക്കി കരയുന്നു അമ്മിച്ചി.
അമ്മിച്ചി =അമ്മച്ചി
Showing posts with label ഓര്‍മ്മക്കഥ. Show all posts
Showing posts with label ഓര്‍മ്മക്കഥ. Show all posts
Saturday, April 26, 2008
Thursday, January 17, 2008
ബൊക്കെ
പാലസ് റോട്ടില്‍, പൂക്കാരി മുക്കില്‍, യശ്വന്ത്പുരയില്‍, ശിവാജി നഗറില്‍,സീവില്‍ പൂക്കളും ബൊക്കെകളും നിരന്നിരിക്കുമ്പോള്‍ ഒരെണ്ണെമെങ്കിലും ആരെങ്കിലും വാങ്ങി തരണമെന്ന് ആഗ്രഹിച്ചിരുന്നു. നിരവധി തവണ പൂക്കള്‍ വാങ്ങി ബൊക്കെയുണ്ടാക്കി. കല്യാണങ്ങള്‍ക്ക്, ജന്മദിനങ്ങള്‍ക്ക്, സന്തോഷം കൊണ്ട് പലര്‍ക്കും സമ്മാനിച്ചു.തിരിഞ്ഞു നോക്കുമ്പോള്‍ അതിശയിക്കപ്പെടാന്‍ പോലും തോന്നുമാറ് ഒന്നു പോലും തിരിച്ച് കിട്ടിയില്ല. കല്യാണ സമയത്തെ ഫാഷന്‍ ഉണങ്ങിയ പൂക്കള്‍ കൊണ്ടുള്ള ബൊക്കെയായിരുന്നു. പിന്നീടൊരിക്കല്‍ വെളുത്ത പൂക്കളും നിറയെ ഇലകളും നിറഞ്ഞ ഒരു വലിയ ബൊക്കെ എനിക്കയച്ചു കിട്ടി. പക്ഷേ അന്നു ഞാന്‍ വെള്ളയും പച്ചയും തിരിച്ചറിയാനാവാതെ ഉറക്കത്തിലായിരുന്നത്രേ! ബൊക്കെയിലെ പൂക്കള്‍ നാറിതുടങ്ങിയിട്ടും ഞാന്‍ ഉറക്കമുണരാഞ്ഞതിനാല്‍ ഞാന്‍ കാണാതെ തന്നെ അവ ചവറ്റു കൂട്ടയിലെറിയപ്പെട്ടു. ഇപ്പോള്‍ സീവില്‍ നിരന്നിരിക്കുന്ന ബൊക്കെകള്‍ എന്റെ ഉറക്കത്തെ ഉണര്‍ത്തുന്നു.
Subscribe to:
Posts (Atom)