Wednesday, January 10, 2007

വനിതാലോകം നടത്തിയ ചിത്ര രചനാമത്സരത്തില്‍ വന്‍ ‍അഴിമതി

നമസ്കാരം ബൂലോകനെറ്റ് വാര്‍ത്തകള്‍

വനിതാലോകം നടത്തിയ ബൂലോക ചിത്രരചനാ മത്സരത്തില്‍ വന്‍ തട്ടിപ്പ്.

ഉട്ടോപ്യ: ബൂലോകം എന്ന ബദലില്ലാത്ത നെറ്റ് സംഘടനയുടെ വനിതാഘടകമായ വനിതാലോകം നടത്തിയ ബൂലോക ചിത്രരചനാ മത്സരത്തില്‍ കോടികളുടെ അഴിമതിയായി വ്യക്തമായ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ഇന്നലെ ഞങ്ങളുടെ ചാനലിലേയ്ക്ക് വന്ന അഞ്ജാത ഇമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ നടത്തിയ അതിവിദ്ധഗ്ദമായ വേട്ടയിലാണ് അഴിമതി വിവരങ്ങള്‍ വെളിവായത്. അതിസാഹസികമായി ചോര്‍ത്തിയെടുത്ത ജിടോക്ക് രഹസ്യങ്ങള്‍ വ്യക്തമാക്കുന്നത് അനേകം കോടിയുടെ തട്ടിപ്പുകള്‍ക്ക് പുറമെ ത്രീവാദ പ്രസ്ഥാനവും ഇതിന്റെ പുറകില്‍ ഉണ്ടെന്നാണ്.

ഇനി ജിടോക്ക് കാണാം.

1:21 PM 1: enikku sammaanam thannillallo dushttaa kaapaalika vanithaa lokathile malsaram njan bahishkkarikkunnu

1:23 PM 2: അങ്ങനെ പറയല്ലേ കണ്ണാ

1: judges-nte aneethiyum swajana pakshapaathavum avasaanippikkuka
1:24 PM judge kaapaalikanmaar neethi paalikkuka

2: എന്നാ ശനിയന്‍ തന്നതിലും കൂടുതല്‍ പൈസ നിനക്ക് തരായിരുന്നില്ലേ?
1:25 PM 1 : athinu njan padam ayachillallo angane oru technical difficulty undaarunne :D

2: കാശിനു മുന്നില്‍ അതൊന്നും വിഷയല്ലാ നീ തന്നു നോക്ക്യേന്‍ ഇനിയും ഒന്നാം സമ്മാനം തരാക്കാം

1:26 PM 1: njan ithippo parasyamaakkum ee chat transcript njan vanitha lokathil idum illenkil maryaadakku enikku cash thanno

2: എന്നെക്കൊണ്ട് നീ വിസക്ക് അപ്ലെ ചെയ്യിക്കും അല്ലെ

1 : yyoo :D venda avide irunnaa mathi

ഇതില്‍ കാശുകൊടുക്കാമെന്ന് പറയുന്ന ബൂലോകന്‍ മലയാളം റ്റൈപ്പ് ചെയ്യാത്തതില്‍ നിന്നും ഒരു വിദേശീയാണെന്നും മലയാളിയോട് കടുത്ത വിരോധമുള്ളവനും തീവ്രവാദിയുണെന്ന് ഉട്ടോപ്യന്‍ ഫോറന്‍സിക് ലാബ് കണ്ടെത്തിയിരിക്കുന്നു. രണ്ടാമനായ ജഡ്ജിയെ പറ്റി നാഷ്ണല്‍ ലാബിന്റെ പ്രതിനിധിയ്ക്ക് പറയാനുള്ളതെന്താണേന്ന് നോക്കാം.
--------------------------------------------------------
നമസ്കാരം
നമസ്കാരം
ബൂലോക ചിത്രരചന അഴിമതിയെ കുറീച്ച് എന്താണ് നാഷ്ണല്‍ ലാബിന്റെ വക്താവ് എന്ന നിലയില്‍ തങ്കളുടെ അഭിപ്രായം?
ടോക്ക് കണ്ടു. ജഡ്ജിയ്ക്ക് കാശൊന്നും വിഷയമല്ലാന്ന് ആ ടോക്ക് വ്യക്തമായി പറയുന്നുണ്ടല്ലോ. ഇല്ലേ?
----------------------------------------------------------
എന്തുതന്നെയായലും ഒന്നാം സമ്മാനര്‍ഹന്‍ കാശു കൊടുത്തീട്ടുണ്ടെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഇനി ആരൊക്കെ കൈകൂലി കൊടുത്തു എന്നറിയാന്‍ കേസ് സി.ബി.ഐ യ്ക്ക് വിടണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്തു തന്നെ വന്നാലും ഇതു ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ട കാര്യമേ ഉള്ളൂ, സി.ബി.ഐ യ്ക്ക് വിടുന്ന പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മത്സരം നടത്തിയ വനിതാലോകം പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ബൂലോഗം നെഞ്ചിലേറ്റി ആവേശപൂര്‍വ്വം പങ്കെടുത്ത ഈ മത്സരത്തില്‍ 55 മത്സര രചനകള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ ഇതേ ചാനലില്‍ അടുത്ത ന്യൂസ് അവറില്‍...സ്റ്റെ വിത്ത് അസ് :D

നന്ദി നമസ്കാരം
------------------------------------------------------------
ബൂലോകരെ പ്രതികരിക്കൂ. നേരത്തെ കണ്ട ജിടോക്കിലെ ഒന്നാമനായ ബ്ലോഗന്‍ ആര്‍ രണ്ടാമനായ ജഡ്ജിയാര്? എസ്. എം.സ് അയക്കേണ്ട നമ്പര്‍ 3476. ആദ്യം കിട്ടുന്ന 10 എസ്. എം.സ് കള്‍ക്ക് പ്രത്യേക സമ്മാനം. ഉത്തരങ്ങള്‍ കമന്റുകളായും ഇടാവുന്നതാണ്.

ശരിയുത്തരങ്ങള്‍ നറുക്കിട്ട് വിജയിക്കാള്‍ക്ക് 10 പവന്‍ സമ്മാനം സമ്മാനം സ്പോണ്‍സര് ‍ചെയ്യുന്നത്
ബൂലോക ജ്വലറി, ബൂലോഗ സഹസ്രങ്ങളുടെ വിശ്വസ്ത സ്ഥാപനം.
--------------------------------------------------------------------

26 comments:

ഡാലി said...

ബ്രേക്കിംഗ് ന്യൂസ്!!

കുറുമാന്‍ said...

അടിപൊളി ഡാലി, അടിപൊളി. താങ്കളെ, ബ്ലോഗ് ചാനലിലേക്ക് ന്യൂസ് റീഡറായും (സി ഐ ഡി) ആയും തിരഞ്ഞെടുത്തിരിക്കുന്നു.

ഇടങ്ങള്‍|idangal said...

ഡാലീ,

ഇതിനാണോ കുത്തിത്തിരുപ്പ്, കുതി(?)കാല് വെട്ടല്‍ എന്നൊക്കെ പറയുന്നത്.

(അടിക്കരുത്, വിരട്ടി വിട്ടോളൂ, ക.ട്. വക്കാരിക്ക്)

പാര്‍വതി said...

ഒരു പിടീം ഇല്ല, സ്റ്റിങ്ങ് ഓപ്പറേഷന് അഭിനന്ദനങ്ങള്‍.

ആകെ ബ്ലോഗുലകത്തിന് തന്നെ തീരാകളങ്കമായ ഈ സംഭവത്തിനെ ഞാന്‍ ശക്കുതവും വ്യക്കുതവുമായ ഭാഷയില്‍ അപലപിക്കുന്നു, ഇതിന്റെ പിന്നില്‍ അന്താരാഷ്ട്ര ശക്തികളുടെ വന്‍ കൈകള്‍ ഉണ്ടെന്ന എന്റെ ബലമായ സംശയം ഈയവസരത്തില്‍ ഉറക്കെ ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, പാവപെട്ടവനെ, അതായത് എന്നെ പോലെ മുല്ലപെരിയാറിന്റെ പടം വരച്ച് പ്രതീക്ഷയോടെ കാത്തിരുന്നവരെ വിഡ്ഡികളാക്കികൊണ്ടുള്ള ഈ ഒളിച്ച് കളി ഈ ഭരണമുന്നണിയുടെ അനാസ്ഥയേയും പിടിപ്പുകേടിനേയും കാണിക്കുന്നുവെന്നും ഇതിനെ ശക്കിതിയുക്കുതം എതിര്‍ക്കാന്‍ നാളെ ഒരു ബന്തും മറ്റന്നാള്‍ ഒരു ഹര്‍ത്താലും (പിന്നെ ശനിയും ഞായറും അത് പോട്ട്) പിന്നെ തിങ്കളാഴ്ച ഒരു കടയടപ്പും ആചരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.

ഇനി പോയൊരു നാരങ്ങാ വെള്ളം കുടിക്കട്ടെ.

:)

-പാര്‍വതി.

venu said...

ഈ ബ്രേക്കിങ് ന്യൂസൊന്നും കൂടെ കേള്‍ക്കട്ടെ.ശ്രദ്ധിക്കട്ടെ.

prapra said...

ആദ്യം ബൂലോഗ ബന്ദ് പ്രഖ്യാപിച്ചലോ?
പിന്നെ തീരുമാനിക്കാം സിബിഐ വേണോ വിജിലന്‍സ് മതിയോ എന്നൊക്കെ.

Reshma said...

ജഡ്ജി ജി ഇനിഷ്യല്‍ അല്ലാത്ത കുമാറ്, അങ്ങ്രേസി മൂരാച്ചി ബൂലോകന്‍ ആദിത്യന്‍.
ഉത്തരം ശരിയായാലും തെറ്റിയാലും പവന്‍ പത്ത് മതി ട്ടൊ.

Adithyan said...

ഹഹ്ഹഹഹ

ഉത്തരം ശരിയല്ലല്ലോ രേഷ്മേച്ചീ ;)

ഉത്തരത്തിന്റെ ആദ്യഭാഗം ശരിയല്ല എന്നാണൊ രണ്ടാമത്തെ ഭാഗം ശരിയല്ല എന്നാണൊ അതോ രണ്ടും ശരിയല്ല എന്നാണൊ എന്നത് സര്‍പ്രൈസ് ;)

അപ്പോ കടന്നു വരൂ കടന്നു വരൂ....

ബിന്ദു said...

aa yyo.. kaNTiTTu athu aadi thanne ennenikku manassilaayi. :)
sammaanam enikku ithinenkilum tharanam plz.. saniya njan varachu thanna padam aanathennu aarodum parayaruthu tto.. ;)
(sorry for manglish)

Adithyan said...

എന്റെ ഊഹം ഇബ്രുവും കുമാറേട്ടനും ആണെന്നാ...

സാബി said...

ഈസ് ഇറ്റ് ട്രൂ....?

അനംഗാരി said...

ശെടാ!ഇതു ഞാന്‍ ആദ്യമേ പറഞ്ഞതാ.ആരും ചെവികൊണ്ടില്ല.എന്നാലും പാവം ശനിയന്‍ കാശു കൊടുത്ത് ഒരു സമ്മാനം സംഘടിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍...
എന്തായാലും, ബൂലോഗ സി.ഐ.ഡി പച്ചാളം വരട്ടെ.ഗുണ്ടയും പുള്ളി തന്നെയായതിനാല്‍ കാര്യങ്ങള്‍ എളുപ്പം അറിയാം.

Reshma said...

ശനിയന്‍ നെയ്യ് റോസ്റ്റ് കൊടുത്താണ് ജഡ്ജസിനെ മയക്കിയതെന്നാ എന്റെ ബലമായ സംശയം.

Peelikkutty!!!!! said...

അഴിമതിയുടെ കരാളഹസ്ഥങ്ങള്‍ ബൂലോകത്തെ ഇനിയും വേട്ടയാടുമെന്നു തന്നെയാണ് ഈ സംഭവത്തോടെ വ്യക്തമാവുന്നത്.വളരെ പൈശാചികവും മൃഗീയവുമായിപ്പോയി(?)!!!


ശ്..ശ്..10 പവന്‍ കിട്ടാന്‍ എത്ര തരേണ്ടിവരും?:)

ദേവന്‍ said...

ന്യായമായി നടന്നൊരു മത്സരമായിരുന്നെങ്കില്‍ സമ്മാനം എനിക്കു കിട്ടിയേനെ. അങ്ങനെയല്ലാതെ വന്നപ്പോഴേ എനിക്കറിയാമായിരുന്നു ആരൊക്കെയോ ജഡ്ജിമാരില്‍ ജഡേജമാരും ഉണ്ടെന്ന്

ittimalu said...

ഡാലീ.. ഇപ്പൊ ഇതാണോ പരിപാടി... എന്തായാലും കലക്കി... കൊടുകൈ..

സിദ്ധാര്‍ത്ഥന്‍ said...

കിഴക്കോട്ടോഴുകുന്ന നീരില്‍ ആറിടങ്ങഴിയെടുത്തു് പൂയില്യം നാളില്‍ ദഹിപ്പിക്കപ്പെട്ട ശരീരത്തിന്റെ കരിയും നാഴി ഗോമൂത്രവും ഗോരോചനവും ചേര്‍ത്തിളക്കി അതില്‍ കഷ്ടാഷ്ടമിദിനത്തില്‍ പുലരാന്‍ രണ്ടരനാഴിക ബാക്കിയുള്ളപ്പോള്‍ കുളിച്ചീറനോടെ വന്നു് “ഓം ഹംഭ ശുംഭ” എന്നു് നൂറ്റി നാല്‍പ്പത്തിയേഴു വട്ടം ജപിച്ചൂതി നോക്കിയപ്പോള്‍ തെളിഞ്ഞതു് കുമാറും ഡാലിയും.

ബത്തു.. said...

അഖില ലോക സമ്മാനം കിട്ടാത്തവരേ.....
സംഘടിക്കുവിന്‍...ശക്തരാകുവിന്‍....
നിങ്ങള്‍ക്ക് നഷ്ട്പ്പെടുവാന്‍ ഒന്നുമില്ല.(കിട്ടാനെന്തു കുന്തമാണാവോ..)

-------------------------------
അടിക്കും ഞങ്ങ പൊളിക്കും ഞങ്ങ...
അടിച്ചു പൊളിച്ചു നെരത്തും ഞങ്ങ....

ജഡ്ജി ജഡ്ജീ മൂരാച്ചീ
നെന്നെ പിന്നെ കണ്ടോളാം.

-------------------------------
എല്ലാവരുടെയും പ്രത്യേക ശ്രദ്ധക്ക്...

നമ്മുടെ സംഘടനയുടെ ദൈനംദിന ചിലവുകള്‍ക്കും മറ്റുമായി നടത്തപ്പെടുന്ന ബക്കെറ്റ് പിരിവ് വന്‍
വിജയമാക്കിമാറ്റി എന്നെ.. അ.. അല്ല സോറി നമ്മുടെ സംഘടനയെ സമ്പന്നമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു അപേക്ഷിക്കുന്നു.

കൃഷ്‌ | krish said...

ഈ മല്‍സരത്തിന്‌ ഏറ്റവും കൂടുതല്‍ എന്റ്രി അയച്ചത്‌ ഞാനായിരുന്നു (മകള്‍ വരച്ചത്‌). എന്നിട്ടും ഒരു മൂന്നാം സമ്മാനം പോലും തരാത്ത ജഡ്ജികളുടെ തീരുമാനം സംശാസ്പദമാണ്‌. ഞാന്‍ പ്രതിഷേധിക്കുന്നു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒരു CBI അന്വേഷണം ഉടന്‍ വേണം.
ബൂലോഗ വിദ്യാര്‍ഥി സംഘടനകളേ സംഘടിക്കുവിന്‍.

കൃഷ്‌ | krish

ഇത്തിരിവെട്ടം|Ithiri said...

പടച്ചോനേ ഇവരെയെല്ലാം വിശ്വസിച്ച് എങ്ങനെ ചാറ്റ് ചെയ്യും...

മുല്ലപ്പൂ || Mullappoo said...

ഇതിലെ ടിയാന്‍ ജഡ്ജി, ആരെന്ന് എല്ലാരും പറഞ്ഞു കഴിഞ്ഞു. അതെ ഇതു മറൈന്‍ ഡ്രൈവില്‍ കടല്‍ നോക്കി തിരയെണ്ണി മാര്‍ക്കിട്ട ആള്‍ തന്നെ.

ഇനി വിദേശി, അതു ഡാലി എന്നു പറയാന്‍ വന്നതാ. പക്ഷെ പടം അയച്ചിട്ടില്ലെന്നു ടിയാന്‍ സമ്മതിച്ച സ്തിതിക്ക് ഡാലി അല്ല. പിന്നെ ആദിയുടെ മുഖം (?) ആണ് മനസ്സില്‍ തെളിയുന്നത്. ആദി അതു ആദ്യമേ നിഷേധിച്ചു. ഇനിയുള്ളത് ആര്‍ ഇബ്രു നാട്ടില്‍ ആണ്.

എന്തായാലും വന്‍ അഴിമതി നടന്നതുകൊണ്ട് ഞാന്‍ ഇനി വരക്കുന്ന വീടിനു, ജനല്‍ മാറ്റി ‘അഴി’മതി എന്നു തീരുന്മാനിച്ചു.

ഡാലി said...

നമസ്കാരം പ്രധാന വാര്‍ത്തകള്‍

ബൂലോകത്തിന്റെ വനിതാഘടകമായ വനിതാലോകം നടത്തിയ ചിത്രരചനാ മത്സരത്തില്‍ നടന്ന കോടികളുടെ അഴിമതിയില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും ഒരുപോലെ പങ്കുടെന്ന് ബൂലോക കവലയില്‍ ബൂലോക കലാ സംസ്കാരിക സംഘടനയായ ബു.ക.സ യുടെ വക്താവ് തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ശേഷം വാര്‍ത്തകള്‍ അടുത്ത ബുള്ളറ്റിനില്‍
നന്ദി നമസ്കാരം :D
--------------------------------
ബൂലോകരെ പ്രതികരിക്കാനുള്ള നിങ്ങളുടെ സമയം കഴിഞ്ഞു കൊണ്ടിരിക്കുന്നു. എത്രയും വേഗം എസ്. എം.സ് കള്‍ അയക്കൂ. ഒന്നാമനായ ബ്ലോഗന്‍ ആര്‍?രണ്ടാമനായ ജഡ്ജിയാര്? എസ്. എം.സ് അയക്കേണ്ട നമ്പര്‍ 3476. ആദ്യം കിട്ടുന്ന 10 എസ്. എം.സ് കള്‍ക്ക് പ്രത്യേക സമ്മാനം. ഉത്തരങ്ങള്‍ കമന്റുകളായും ഇടാവുന്നതാണ്.

ഇതുവരെ ആരും തന്നെ മുഴുവനും ശരിയായ ഉത്തരം അയച്ചീട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കുമായി ഒരു ക്ലൂ.

ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ചാരപ്പണി ചെയ്തതല്ലതെ ഈ ജിടോക്കില്‍ പങ്കെടുത്തീട്ടില്ല.

ശരിയുത്തരങ്ങള്‍ നറുക്കിട്ട് വിജയിക്കാള്‍ക്ക് 10 പവന്‍ സമ്മാനം സമ്മാനം സ്പോണ്‍സര് ‍ചെയ്യുന്നത്
ബൂലോക ജ്വലറി, ബൂലോഗ സഹസ്രങ്ങളുടെ വിശ്വസ്ത സ്ഥാപനം.

ബത്തു.. said...

ബൂലോക ജ്വലറി, ബൂലോഗ സഹസ്രങ്ങളുടെ ‘അസ്വസ്ഥ’ സ്ഥാപനം എന്നാണോ?..

ഡാലി said...

കമന്റിട്ട എല്ലവര്‍ക്കും നന്ദിട്ടൊ. ഒരു തമാശ + ഒരിത്തിരി സര്‍ക്കസം അത്രയേ ഉദ്ദേശിച്ചുള്ളൂ. ആരും തല്ലാതെ വിട്ടതില്‍ ബഹുത്ത് ബഹുത്ത് ശുക്രിയ.

കൂറുമാന്‍‌ജി, ഇതു കണ്ടെട്ടെങ്കിലും അറ്റ്ലീസ്റ്റ് കൂറുമാന്‍ മാഷടെ റെക്കോ കണ്ടീട്ടെങ്കിലും ബ്ലോഗ്‌വരാഫലക്കാര്‍ എന്നെ വിളിക്കും എന്നു കരുതി. കിം ഫലം :( (രണ്ട് ഇടി അവര്‍ക്ക് ബാക്കിയുണ്ടാര്‍ന്നേ)

ഇടങ്ങളെ, ഛെ മോശം ഇതതൊന്നുമ്മല്ല. ഇതാണ് എന്റെ ഒരു കണ്ണ് പോയാലും നിന്റെ രണ്ട് കണ്ണും പോണം എന്ന മഹത്തായ സമര രീതി. വിരട്ടാന്‍ വേരെ ആളു വരുന്നുണ്ട് ;)

പാറോ, നാരങ്ങവെള്ളം പിന്നിലെ വാതിലെ വഴി വന്നട്ട് കുടിച്ചോളാട്ടാ

വേണു ചേട്ടാ, എല്ലാ ചാനലിലേ വാര്‍ത്ത കേട്ടാ വെറും കണ്‍ഫ്യൂഷനിസം മാത്രം ബാക്കിയാവുമേ. അതോണ്ട് സ്റ്റെ വിത്ത് അസ്

പ്രാപ്രാ ചേട്ട, ബന്ദ് ഇവിടെ നിരോധിച്ചു. ഹര്‍ത്താലാക്കിയാലോ. ആരും വാഹനങ്ങള്‍ നിരത്തിലിറക്കരുത് അഥവാ കമന്റിടരുത് എന്നൊരു ആഹ്വാനമാകാം. കമന്റിടുന്നവരുടെ ബ്ലോഗില്‍ അനോണിയെ കയറ്റി വിടാം. :)

രേഷ്മാസേ, ആദിത്യന്‍ പറഞ്ഞതന്നെ കാര്യം ഉത്തരം ശരിയല്ല. എന്നാലും ആദ്യ കമന്റിന്റെ സമ്മാനം അടിച്ചിരിക്കുന്നു.

ആദി, നീയെന്താ ഇവിടെ തിരിഞ്ഞ് കളിക്കണേ? ബാച്ചികളുടെ കാര്യം ഒന്നും ഇവിടെ പറഞ്ഞില്ലല്ലോ? ഊഹം ആയി പറഞ്ഞ സമ്മാനത്തിനു തിരഞ്ഞെടുക്കില്ലട്ടോ. കണ്‍ഫ്യൂഷന്‍ ഇല്ലാതെ പറയണം

ബിന്ദൂട്ടിയേ, എന്താ മംഗ്ലീഷ് പിന്നേം വീടു മാറിയോ?
ആദ്യത്തെ 10 ഉത്തര കമന്റില്‍ ഒരു സമ്മനം ബിന്ദൂട്ടിയ്ക്ക്. എന്നാലും ശനിയനോട് നമ്മുക്ക് ചോദിക്കാം

സാബി, യെസ് സാര്‍/മാം ഇറ്റ് ഇസ് ട്രൂ

അനംഗാരി മാഷേ, ഇത്തരം വാര്‍ത്തകള്‍ അറിഞ്ഞാല്‍ ആദ്യം ഞങ്ങളുടെ ചാനലിന് തരണ്ടേ? പച്ചാളം തല്‍ക്കാലം മിണ്ടാന്‍ വഴിയില്ല മാഷേ. (പച്ചോ അതൊക്കെ നമുക്ക് പേഴ്സണലായി സെറ്റിലാക്കംട്ടാ )

പീലികുട്ട്യേയ്, 10 പവനൊക്കെ ഇമ്മക്ക് ശരിയക്കാം. അക്കൌണ്ടില്‍ മൊത്തം എത്രയുണ്ടിപ്പോ?

ദേവേട്ടാ, അക്ഷോഭ്യനാവാതെ ഇവിടേയും പറയണ്ട കാര്യം കാര്യമാത്ര പ്രസക്തമായി പറയാനുള്ള അങ്ങയുടെ കഴിവിന് അഭിനന്ദനങ്ങള്‍

ഇട്ടിക്കുട്ടേയ്, ദേ ഒരു കൈ പിടിച്ചോ രണ്ടമതെ കൈ തരൂലാ. ഇതൊരു തമാശ മാത്രമാണേ. നമ്മടെ ഫീല്‍ഡ് വേറെ.

സിദ്ധാര്‍ത്ഥന്‍ ചേട്ടാ, ഇത്രേം കാര്യങ്ങളൊക്കെ ചെയ്തീട്ട് പൊട്ടതെറ്റാണൊ പറയണേ. വെറുതെയല്ല ഉമേഷ് മാഷ് ജ്യോതിഷത്തില്‍ ഒരു കുന്തവും ഇല്ലാന്ന് പറയണേ. ഇന്നത്തെ ക്ലൂ ഒന്ന് ശ്രദ്ധിച്ച് നോക്കിയേ.

ബത്തേരിയന്‍‌ജി, സംഘടിക്കുന്നതൊക്കെ കൊള്ളാം. ആ പിരിവ് മൊത്തം പാര്‍ട്ടിയില്‍ ഏല്‍പ്പിച്ചില്ലെങ്കില്‍ അച്ചടക്ക ലംഘനത്തിന്‍ നടപടിയെടുക്കും (സ് സ്.. ചുമ്മാതെ നമുക്കത് തുല്യമായി വീതിച്ചെടുക്കാം;))

കൃഷ്ജി, നിങ്ങളുടെ വികാരം ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തുവന്നാലും ഈ വാര്‍ത്തയുമായി ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. എന്നാലും ഒരു ഒത്തു തീര്‍പ്പിന് നിങ്ങള്‍ തയ്യാറണെങ്കില്‍ മദ്ധ്യസ്ഥരാവാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.

ഇത്തിരിയേ, ചാറ്റ് ചെയ്യുന്നതില്‍ എന്തോന്നു വിശ്വാസം.അതൊക്കെ അങ്ങ് പള്ളിയിലും അമ്പലത്തിലും അല്ലേ. പിന്നെ ആശ്വാസം ഓരോ ശ്വാസത്തിലും വേണമെങ്കില്‍ കുമാറേട്ടനെ സമീപിക്കുക.

മുല്ലൂസേ, ആദ്യത്തെ 10 ഉത്തര കമറ്റിനുള്ള സമ്മാനം അടിച്ചിരിക്കുന്നു. പക്ഷേ ഉത്തരം തെറ്റ് തന്നെ. ജനല്‍ മാറ്റി അഴി മതി എന്നു വച്ച സ്ഥിതിയ്ക്ക് ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാമോ?

ഉമേഷ്::Umesh said...

മഹാത്മാഗാന്ധിയുടെ പിന്‍‌ഭാഗത്തിന്റെ പടത്തിനു് ഒരു പ്രോത്സാഹനസമ്മാനം പോലും കൊടുക്കാതെ ഒരു ജാപ്പനീസ് ആനയുടെ പിന്‍‌ഭാഗത്തിനു സമ്മാനം കൊടുത്ത ഭാരവാഹികളുടെ രാജ്യദ്രോഹപരവും unpatriotic-ന്റെ മലയാളപരവും ആയ പ്രവൃത്തിയേയും, മഹാത്മാഗാന്ധിയെ കുത്തിച്ചാരി നിര്‍ത്തിയ വാണമായും ഭാരതസ്വാതന്ത്ര്യത്തിനു് ഊന്നു നല്‍കിയ അദ്ദേഹത്തിന്റെ വടിയെ നെല്ലു കുത്തുന്ന ഉലക്കയായും ഉപമിച്ച കുത്സിതചിന്തകരുടെ അരാഷ്ട്രീയതയിലും lack of patritism-ത്തിന്റെ മലയാളത്തിലും പ്രതിഷേധിച്ചു് വനിതാലോകത്തിന്റെ എല്ലാ‍ ഭാവിപരിപാടികളെയും ഞാന്‍ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിക്കുന്നതിനോടൊപ്പം, രാഷ്ട്രപിതാവു വിഭാവനം ചെയ്ത നിസ്സഹകരണം, സത്യാഗ്രഹം, ഹര്‍ത്താല്‍ എന്നിവ പ്രാവര്‍ത്തികമാക്കുവാനും വനിതാലോകം നമ്മുടെ മാതാവായ ബൂലോഗാംബയില്‍ വരുത്തുന്ന അരാജകത്വവും അടിമത്തവും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഒരു “ക്വിറ്റ് ബൂലോഗം” നീക്കത്തില്‍ സഹകരണം നല്‍കുവാനും ബൂലോഗസ്നേഹികള്‍ മുന്നോട്ടു വരും എന്നു പ്രതീക്ഷിച്ചുകൊണ്ടും (ഛെ, പ്രത്യാശിച്ചുകൊണ്ടും എന്നെഴുതാമായിരുന്നു....) ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുകയാണു്.

(ചുറ്റി. ഇവിടെ എവിടെയാ “അഭ്യര്‍ത്ഥിക്കുകയാണു്, അപേക്ഷിക്കുകയാണു്...” എന്നതു് ഒന്നു തിരുകിക്കയറ്റുന്നതു്?)

ജയ് ബൂലോഗം!

ചക്കര said...

:)