Thursday, January 17, 2008

ബൊക്കെ

പാലസ് റോട്ടില്‍, പൂക്കാരി മുക്കില്‍, യശ്വന്ത്പുരയില്‍, ശിവാജി നഗറില്‍,സീവില്‍ പൂക്കളും ബൊക്കെകളും നിരന്നിരിക്കുമ്പോള്‍ ഒരെണ്ണെമെങ്കിലും ആരെങ്കിലും വാങ്ങി തരണമെന്ന് ആഗ്രഹിച്ചിരുന്നു. നിരവധി തവണ പൂക്കള്‍ വാങ്ങി ബൊക്കെയുണ്ടാക്കി. കല്യാണങ്ങള്‍ക്ക്, ജന്മദിനങ്ങള്‍ക്ക്, സന്തോഷം കൊണ്ട് പലര്‍ക്കും സമ്മാനിച്ചു.തിരിഞ്ഞു നോക്കുമ്പോള്‍ അതിശയിക്കപ്പെടാന്‍ പോലും തോന്നുമാറ് ഒന്നു പോലും തിരിച്ച് കിട്ടിയില്ല. കല്യാണ സമയത്തെ ഫാഷന്‍ ഉണങ്ങിയ പൂക്കള്‍ കൊണ്ടുള്ള ബൊക്കെയായിരുന്നു. പിന്നീടൊരിക്കല്‍ വെളുത്ത പൂക്കളും നിറയെ ഇലകളും നിറഞ്ഞ ഒരു വലിയ ബൊക്കെ എനിക്കയച്ചു കിട്ടി. പക്ഷേ അന്നു ഞാന്‍ വെള്ളയും പച്ചയും തിരിച്ചറിയാനാവാതെ ഉറക്കത്തിലായിരുന്നത്രേ! ബൊക്കെയിലെ പൂക്കള്‍ നാറിതുടങ്ങിയിട്ടും ഞാന്‍ ഉറക്കമുണരാഞ്ഞതിനാല്‍ ഞാന്‍ കാണാതെ തന്നെ അവ ചവറ്റു കൂട്ടയിലെറിയപ്പെട്ടു. ഇപ്പോള്‍ സീവില്‍ നിരന്നിരിക്കുന്ന ബൊക്കെകള്‍ എന്റെ ഉറക്കത്തെ ഉണര്‍ത്തുന്നു.

21 comments:

മൂര്‍ത്തി said...

ഈ കമന്റ് ഒരു ബൊക്കെ ആയി കരുതി സ്വീകരിക്കുക...:)

Anonymous said...

പാലസ് റോട്ടില്‍, പൂക്കാരി മുക്കില്‍, യശ്വന്ത്പുരയില്‍, ശിവാജി നഗറില്‍,സീവില്‍ പൂക്കളും ബൊക്കെകളും നിരന്നിരിക്കുമ്പോള്‍ ഒരെണ്ണെമെങ്കിലും വാങ്ങി നിനക്ക് തരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. നിരവധി തവണ പൂക്കള്‍ വാങ്ങി ബൊക്കെയുണ്ടാക്കി സന്തോഷപൂര്‍വം നീ എനിക്ക് സമ്മാനിച്ചുവല്ലോ? ഒന്നു പോലും തിരിച്ച് നല്‍കാന്‍ എനിക്കായില്ല. നിന്റെ കല്യാണ സമയത്തെ ഫാഷന്‍ ഉണങ്ങിയ പൂക്കള്‍ കൊണ്ടുള്ള ബൊക്കെയായിരുന്നുവല്ലോ. പിന്നീടൊരിക്കല്‍, നിനക്കും എനിക്കും ഇഷ്ടമായ, വെളുത്ത പൂക്കളും നിറയെ ഇലകളും നിറഞ്ഞ വലിയ ഒരു ബൊക്കെ, അതും അയച്ചുതരാന്‍ മാത്രമേ എനിക്ക് ധൈര്യമുണ്ടായുള്ളു. പക്ഷേ അന്നു നീ വെള്ളയും പച്ചയും തിരിച്ചറിയാനാവാതെ ഉറക്കത്തിലായിരുന്നു! ബൊക്കെയിലെ പൂക്കള്‍ നാറിതുടങ്ങിയിട്ടും നീ ഉറക്കമുണരാഞ്ഞതിനാല്‍ നിനക്ക് കാണാനാവാതെ തന്നെ അവ ചവറ്റു കുട്ടയിലെറിയപ്പെട്ടു. ഇപ്പോഴും സീവില്‍ നിരന്നിരിക്കുന്ന ബൊക്കെകളുമായ് നീ ഉണരാന്‍ ഞാന്‍ കാത്തിരിക്കുന്നു.

ഡാലി said...

ഹ ഹ അനോണിമസേ, അപ്പോ ആ ബൊക്കെ അയച്ചത് നിങ്ങളായിരൂന്നല്ലേ.
മൂര്‍ത്തി മാഷേ, കമന്റ് ബൊക്കെയ്ക്ക് നന്ദി.

Inji Pennu said...

aaraadee ee anonymous? nge! sathyam para!

ബിന്ദു said...

ഏതായാലും ബൊക്കെ അയച്ച ആളിനെ എനിക്കു മനസ്സിലായി! :)

ഡാലി said...

ബീന്ദൂട്ട്യേ , എങ്കില്‍ വേഗം ആ ജിഞ്ചര്‍ ഗേളിനൊന്നു പറഞ്ഞ് കൊടുത്തേ.

പ്രിയംവദ-priyamvada said...

ztഅപ്പൊ..അന്നു ഞാന്‍ കൊടുത്തയച്ച മഞ്ഞറോസാപൂ ബൊക്കെ കിട്ടിയിരുന്നില്ലെ? ..കിട്ടി എന്നാണു കരുതിയതു:(..അതു ആ സെക്യൂരിറ്റി പോസ്റ്റിലെ മെറ്റല്‍ ഡിറ്റെക്റ്റര്‍ കടന്നില്ലന്നൊ?..അതൊ എത്ര നാളായായി (പൊട്ടിത്തെറിക്കാത്ത) പൂക്കള്‍ കണ്ടിട്ടെന്നു നിനച്ചു അതു അയാള്‍ സ്നേഹിതയ്ക്കു സമ്മാനിച്ചുവെന്നൊ?....

കുറച്ചു കൂര്‍ക്കുപ്പേരിയും അഞ്ച്ചാറു സ്മെയിലിയും ഉണ്ടായിരുന്നു..അതു അയാളു എന്തു ചെയ്തു കാണും?

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: ബൊക്ക ഇത്രയ്ക്കിഷ്ടമാണേല്‍ ഈ കല്യാണഹാളിന്റെയൊക്കെ പിന്നില്‍ ചെന്ന് നിന്നാല്‍ മതി ഒരു കലക്‍ഷന്‍ തന്നെ തുടങ്ങാം. കാശും ചെലവില്ല ;)

Promod P P said...
This comment has been removed by the author.
Promod P P said...

പൂക്കടകളില്‍ നിരന്നിരിക്കുന്ന ബൊക്കേകള്‍ കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്.ഈ ജീവിത കാലത്തിനിടെ എനിക്കാരും ഒരു ബൊക്കെ തന്നില്ലാലൊ എന്നോര്‍ത്ത്(കല്യാണത്തിന്റെ ബൊക്കെ ഇതില്‍ കൂട്ടാന്‍ പറ്റുന്നതല്ല). എന്നാല്‍ പലര്‍ക്കും കൊടുക്കാനായി പല തവണ ബൊക്കേകള്‍ വാങ്ങിയിട്ടുമുണ്ട്. കണ്ണിങ്ഹാം റോഡിലെ പൂക്കടയില്‍ പല തരത്തിലുള്ള മനോഹരങ്ങളായ ബൊക്കേകള്‍ എന്നും കാണുമായിരുന്നു. ഓരോ തവണ കാണുമ്പോഴും അവയോട് കൂടുതല്‍ ഇഷ്ടം തോന്നും. ഒരു ദിവസം നിരന്നിരിക്കുന്ന ബൊക്കേകളുടെ അറ്റത്ത് ഒരു റീത്ത് കണ്ടതോടെ ബൊക്കേകളോടുള്ള സ്നേഹം ഇല്ലാതായി.. ഇപ്പോള്‍ ആ വഴി പോകുമ്പോള്‍ ഞാന്‍ ആ കടയിലേയ്ക്ക് നോക്കാറേ ഇല്ല

ശ്രീ said...

എന്നാലിരിയ്ക്കട്ടെ എന്റെ വകയും ഒരു ബൊക്കെ! അല്ല കമന്റ്.
:)

Sherlock said...

ബൊക്കേകളുടെ പിന്നിലുള്ള മനശാസ്ത്രം ഇതുവരെ പിടികിട്ടിയിട്ടില്ല... ആര്ക്കും ഇതുവരെ കൊടുത്തിട്ടില്ല..ആരും തന്നിട്ടുമില്ല.....:)

അപര്‍ണ്ണ said...

ഒരു മനോഹരമായ ബൊക്കെ ഈശ്വരന്‍ എടുത്ത്‌ വെച്ചിട്ടുണ്ടാവും, സമയാവുമ്പോ കിട്ടുമ്ന്നേ.

സാക്ഷരന്‍ said...

ബൊക്കെ കിട്ടും … കിട്ടാണ്ടെ വര്വോ

kichu / കിച്ചു said...

ഡാലീ.....

ഒരുപാടു സ്നേഹപ്പൂക്കള്‍ കൊരുത്ത ഒരു ബൊക്കെ ഞാനും അയച്ചിരുന്നു..കിട്ടിയില്ല എന്ന് ഇപ്പൊഴാണറിഞ്ഞത്...

വിഷമിക്കണ്ട മോളേ... ഇനിയും വരും ഇഷം പോലെ പല നിറങ്ങളില്‍..പല പൂക്കളില്‍... പല കാലങ്ങളില്‍... കാത്തിരിക്കൂ.....

ഏ.ആര്‍. നജീം said...

ഹോ...ഞാനാണെങ്കില്‍ ആര്‍ക്ക് വാങ്ങി കൊടുക്കും എന്നോര്‍ത്ത് നടക്കുകയായിരുന്നു.... തേടിയ വള്ളി കാലേ ചുറ്റീ... :)

simy nazareth said...

ഒരു റോസാപ്പൂവുമതിയോ? നീണ്ട തണ്ടുള്ള, മുള്ളുചെത്തിയ ഒരു റോസാപ്പൂവ്? മുരുഗേഷ് പാളയയിലെ പൂക്കടയില്‍ വെള്ളത്തിലിട്ടു വെച്ചിരിക്കുന്ന റോസാപ്പൂവ്?

(ങ്ങാ, അങ്ങനെയും ഒരു കാലം!)

മുസാഫിര്‍ said...

ബോക്കെ സ്നേഹത്തിന്റെ പ്രതീകമാണൊ ? എങ്കില്‍ കല്യാണ സമയത്ത് ഉണങ്ങിയ പൂവിന്റെ ബൊക്കെകള്‍ കൊടുക്കരുത്.പുതിയ പൂ‍ക്കളുടെ ബൊക്കെ ഉണ്ടാക്കി മണം കൂട്ടാന്‍ സ്പ്രേ അടിക്കാതെ കൊടുക്കണം.
മരണത്തില്‍ മാത്രം അത് ആവാം.കടലാസു പൂക്കളും സുഗന്ധദ്രവ്യങ്ങളുടെ കൃത്രിമമായ ധാരാളിത്തവും...

ചെറിയ കഥ ഒരുപാട് ഇഷ്ടമായി ഡാലി.

മഴത്തുള്ളി said...

നല്ല ഭംഗിയുള്ള ബൊക്കെ ഇവിടെ ധാരാളം കിട്ടും. ഒരെണ്ണം കൊറിയറില്‍ അയച്ചേക്കാം, അഡ്രസ്സ് തരൂ ;)

ഇനി അവിടെത്തിയപ്പോഴേക്കും കേടായിപ്പോയെന്ന് പറയരുത് ;)

ഗിരീഷ്‌ എ എസ്‌ said...

ബൊക്ക ഇഷ്ടമായി

ഡാലി said...

ഹൌ, ചോദിക്കാതെ ഒരു ബൊക്കെ പോലും കിട്ടിയില്ല ചോദിച്ചപ്പോ ബൊക്കകളുറ്റെ ബഹളം. ഇവിടെ ഇനി ഒരിഞ്ചു സ്ഥലല്യാ ബൊക്കെ വയ്ക്കാന്‍.
പ്രിയംവദചേച്ചീ, ജിജര്‍ ഗേളിന്റെ കൂര്‍ക്കായജ്ഞം കണ്ട് കൊതിമൂത്ത് ഒരു പരുവമായി ഇരിക്യാണു.യൂ റ്റൂ .. ഹേയ് ഇവര്‍ക്കു പൂക്കളോട് കൊതീണ്ടാവാന്‍ വഴിയില്ല. പൂകൃഷി ഇവിടെ വമ്പന്‍ സെറ്റപ്പാണു. ദുബായിലേയ്ക്കു പോലും ഇവന്മാരു സ്വിസ്സ് വഴി പൂകച്ചോടം ചെയ്യുന്നു എന്നു പറയുന്നു. മഞ്ഞപൂ വരുമ്പോഴും ഞാന്‍ ഉറങ്ങാര്‍ന്നണ്ടാവും :(.
ചാത്താ, ഡോണ്ട് ഡൂ. കാശ് ചിലവാക്കാന്‍ മടിയില്ലല്ലോ, വല്ലോരും തരണം എന്നു വച്ചട്ടല്ലേ :(
തഥാഗത്‌ജി, ചോദിക്കാതെ ,ഒരു പിശുക്കും ഇല്ലാതെ ധാരാളമായി പൂക്കള്‍ കിട്ടുക മരണത്തിലാണെന്ന് തോന്നുന്നു.
ശ്രീ, കമന്റ് ബൊക്കെ എങ്കില്‍ അത്, സന്തോഷം.
ജിഹേഷ്, ഒരാളൂടെ ബൊക്കെ കിട്ടാതെ സങ്കടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം ;)
അപര്‍ണ്ണ, സമയാവുമ്പോ, സമയം വരുമൊരുനാള്‍ പാടേണ്ടി വരോ എന്നാര്‍ന്നു. (തമാശയാണേ ..)
സാക്ഷരന്‍, കിട്ടട്ടെ.
കിച്ചു അയച്ചത് വന്നപ്പോഴും ഞാന്‍ ഉറങ്ങുകയായിരുന്നണ്ടാവും :(
നജിം, ഹമ്പടാ,;)
സിമി, റോസാപൂവെങ്കില്‍ റോസാപൂ. അതിന്റെ മുള്ളെന്തിനാ ചെത്തനത്. മുള്ളില്ലാതെ എന്തു റോസാപൂ.
മുസാഫിര്‍ മാഷെ, പൂക്കള്‍ കൊടുക്കുന്നത് സ്നേഹത്തിന്റെ പ്രതീകവത്ക്കരിക്കുകയാണല്ലോ. പക്ഷെ സ്നേഹം പോലെ തന്നെയാണ് പൂക്കള്‍ മോഹിച്ച് മോഹിച്ച് നടക്കുമ്പോ കിട്ടില്ല. സ്നേഹം ഇങ്ങോട്ട് വരുമ്പോള്‍ നമ്മളത് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലുമാവും. കഥയൊന്നല്ല, ഒരു കുഞ്ഞു ഓര്‍മ്മ.
മഴത്തുള്ളീ, ഹോള്‍മാര്‍ക്കില്‍ ബുക്ക് ചെയ്താല്‍ മതി. വാടാത്ത നല്ല സുന്ദരന്‍ ബൊക്കെ അവരെത്തിയ്ക്കും. വിലാസം,കല്ലുസ്ലേറ്റ്, കല്ലുവഴി-457900
ദ്രൌപതി, നന്ദി