Friday, January 09, 2009

ഇനി ഒരു കടങ്കഥ പറയാം

മോളു - അമ്മാമ്മേ അമ്മാമ്മേ ഒരു കഥ പറയോ? രാജകുമാരീടെം രാജകുമാരന്റേം കഥ?

അമ്മാമ്മ - രാജകുമാരീടെ കഥപറഞ്ഞ് അമ്മാമ്മയ്ക്ക് ബോറടിച്ചു മോളു. അമ്മാമ്മ ഇനിയൊരു കടങ്കഥ പറയട്ടെ?

മോളു - കടങ്കഥീം രാജകുമാരീര്യാ?

അമ്മാമ്മ - അല്ലാല്ലോ.. ഇത് രാജവില്ലാത്ത, രാജകുമാരീം രാജകുമാരനുമില്ലാത്ത ഒരു രാജ്യത്തിന്റെ കഥ. അപ്പോ കഥയേതാ? ഉത്തരം പറഞ്ഞില്ലെങ്കില്‍ മോളൂന് ആയിരം കടം.

കടങ്കഥയ്ക്കുത്തരം കണ്ടെത്താന്‍ എല്ലാവരും ജനുവരി 10 നു ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തുമല്ലോ

5 comments:

Anonymous said...

ക്രിയേറ്റീവ് പരസ്യത്തിന് ഇതിന്ന് ഒരു അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ട്.

:: niKk | നിക്ക് :: said...

ലേഡി ഡാല്യേയ്... സൂക്ഷിച്ച്... ഹിസ്ബൊള്ളയും ഹമാസുമൊക്കെ റോക്കറ്റ് വിടുന്നുണ്ട്.. ;-)

സൌഖ്യമാ?

ബഷീർ said...

:)

Sapna Anu B.George said...

വളരെ നല്ല ആശയഅവതരണം ഡാലി

Sureshkumar Punjhayil said...

Iniyum utharamo...!

Ashamsakal...!