Thursday, December 14, 2006

ഒരു ഭൌതീക ഹയ്ക്യു (A physics Haiku)

error 404: A Physics Haiku

Your page is in a
Quantum superpostion
Of "here" and "not here"

ഇത് എന്റെ മേശയ്ക്കു മുകളില്‍ ഒരു വര്‍ഷമായി തൂങ്ങി കിടക്കുന്ന കടലാസില്‍ പ്രിന്റ് ചെയ്ത് ഇട്ടിരിക്കുന്നു.മുന്‍പില്‍ നടന്നവരാരോ കോറിയിട്ട് പോയത്. എന്നും കാണും ഒരു പ്രത്യേകതയും തോന്നാറില്ല. ഇന്നെന്തൊ ഇതു കല്ലുസ്ലേറ്റില്‍ എഴുതി പഠിക്കാന്‍ തോന്നി. ഇതു കവിത പൂക്കും കാലമാണല്ലോ!

എന്റെ വക ഒരു തര്‍ജ്ജമ

എറര്‍ 404: ഒരു ഭൌതികശാസ്ത്ര ഹൈക്യു

നിങ്ങള്‍ തിരയുന്ന താള്‍
“ഇവിടെയുണ്ട്” “ഇവിടെയില്ല” എന്ന
ക്വാണ്ടം സൂപ്പര്‍പൊസിഷ്യനിലാണ്

എറര്‍ എന്നതിന്റെ മലയാളം എന്താ?

ക്വണ്ടം തിയറി അറിയാത്തവര്‍ക്കായി: ഊര്‍ജ്ജം വികിരണം ചെയ്യപ്പെടുന്നത് തുടര്‍ച്ചയായല്ല, ഊര്‍ജ്ജത്തിന്റെ നിശ്ചിത അളവുകളുള്ള പൊതികള്‍ അഥവാ ക്വണ്ടം ആയാണ് എന്നതാണ് ക്വണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനം. അതായത് ഒരു ഊര്‍ജ്ജപൊതി 1 ആണെങ്കില്‍ ഊര്‍ജ്ജവികിരണം1, 2, 3, 4 തുടങ്ങിയ ഊര്‍ജ്ജപൊതികളായാണ് നടക്കുക. അര, മുക്കാല്‍, ഒന്നര, രണ്ടര എന്നീ രീതിയില്‍ വികിരിണം നടക്കില്ല. ഇതാണ് സംഭവ്യത നിയമത്തിന്റെ കാതല്‍. ഇലക്ട്രോണുകള്‍ ഈ 1, 2, 3 തുടങ്ങിയ ഊര്‍ജ്ജ നിലകളില്‍ കാണാനുള്ള സാദ്ധ്യതയുണ്ട് എന്നാല്‍ അര, മുക്കാല്‍, ഒന്നര, രണ്ടര എന്നിവിടെയൊന്നും തീര്‍ച്ചയായും കാണില്ല. ഇതൊക്കെ അറിയുന്നവര്‍ ക്വാണ്ടം സൂപ്പര്‍പൊസിഷ്യന്‍ ഇവിടെ വായിക്കുക. നല്ലൊരു പടം കൂടി ഉണ്ട് ഇവിടുത്തെ കടലാസില്‍. ഗൂഗ്ലില്‍ നോക്കിയിട്ട് പറ്റിയ ഒരു പടം കണ്ടില്ല. എപ്പൊഴെങ്കിലും കണ്ടാല്‍ എടുത്തിടാം.

6 comments:

ടി.പി.വിനോദ് said...

ഡാലീ, നല്ല ഹൈകു.

"You are in a
Quantum superpostion
Of "here" and "not here" -എന്ന് പാരഡിച്ച് ആസ്വദിക്കാന്‍ തോന്നുന്നു.(തോന്ന്യവാസത്തിന് മാഫീ)

പിന്നെ ‘ഹയ്ക്യൂ ’ആണോ ‘ഹൈകു’ ആണോ ശരി?

വിവര്‍ത്തനം നന്നായിരുന്നു കേട്ടോ. ക്വാണ്ടം സൂപ്പര്‍പൊസിഷന് മലയാളമുണ്ടോ?

ഡാലി said...

ലാപുട, പാരഡിയും നന്നായി. വന്നതിനു നന്ദി.

haiku ജപ്പാനീസ് ആണല്ലോ. അതിന്റെ ഉച്ചാരണം ഇങ്ങനെയാത്രെ ‘heye-kooh‘ സാധാരണ കൊടുക്കുന്നത് ഇങ്ങനെ ‘hahy-koo‘
രണ്ടിലും എനിക്കൊരു ‘യ’ ഫീല്‍ ചെയ്യും. അതോണ്ടാണ് ഹയ്ക്യു എന്നെഴുതിയത്. ഹയ്കു ആയാലും മതിയാവുമായിരിക്കും? ഹൈകു ആവുബോള്‍ ‘യ’ ഫീല്‍ ചെയ്യോ? എനിക്കീ കാര്യത്തില്‍ അത്ര വലിയ അറിവൊന്നുമില്ല. വക്കാരി എവിടെയാണാവോ വക്കാരിസ്ഥാന്‍ ഉച്ചാരണം ആശാനു പിടിയുണ്ടായേനെ.
ഞാന്‍ ഇവിടെയും ഇവിടെയും ഒക്കെ നോക്കി. ഉച്ചാരണം കേള്‍ക്കാനയില്ല.

എറര്‍ എന്നതിനു പോലും ഒരു നല്ല മലയാളം എനിക്ക് കിട്ടിയില്ല. തെറ്റ്, കുഴപ്പം, പ്രശ്നം ഈ വാക്കുകള്‍ക്കൊന്നും ഒരു സുഖം പോരാന്ന തോന്നല്‍.
അപ്പോള്‍ ക്വാണ്ടം സൂപ്പര്‍പൊസിഷന്റെ കാര്യം പറയണ്ടല്ലോ. സയന്‍സ് എഴുതുമ്പോള്‍ ഞാന്‍ വിയര്‍ക്കുന്ന ഒരു കാര്യമാണ് ഈ മലയാളം തര്‍ജ്ജമ.
ഇനി നാട്ടില്‍ പോകുമ്പോള്‍ ഒരു ശബ്ദതാരാവലി വാങ്ങിക്കണം.

സു | Su said...

ഹൈക്കു നന്നായി. വിവര്‍ത്തനം.

സ്വാര്‍ത്ഥന്‍ said...

മോളേ ഡാലീ,
ശബ്ദതാരാവലി വാങ്ങി തലയ്ക്ക് വട്ടാകാതെയിരിക്കട്ടെ എന്ന് ആശംസിക്കുന്നു :)

Quantum എന്നതിന്റെ മലയാളം ഞാന്‍ പറയാം,
‘കണ്ടിച്ചേമ്പ് ’ എന്നതിലെ ‘കണ്ടി’
Quantum = കണ്ടി

(കുഞ്ഞുലേഖനം ഇഷ്ടമായി)

Kalesh Kumar said...

വെരിഗുഡ്!

Drift Financial Services said...

Good luck & keep writing such awesome content.

Virgin Linseed Oil BP
flaxseed oil