Saturday, April 26, 2008

അമ്മിച്ചി*

മിനിയേ, അമ്മിച്ചി ഇല്ലേടീ?

ചേച്ചീ കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ അമ്മിച്ചീം മക്കളും കൂട്ടക്കരച്ചിലാണ്.

അയ്യോ അതെന്ത് പറ്റീടീ?

ഉണ്ണിമോന് ഇപ്പോ ചെറുതിനെ ഭയങ്കര ദേഷ്യമാന്നേ. ഇന്നവന്‍ ചെറുതിന്റെ കവിളത്തൊരു കടി കൊടുത്തു. പതുക്കെ അടിച്ചീട്ടൊന്നും അവന്‍ കടി വിട്ടില്ല. അപ്പോ അമ്മിച്ചി നല്ലൊരു പിച്ച് കൊടുത്തു. നന്നായി വേദനിച്ചൂന്ന് തോന്നുണു. ഇപ്പോള്‍ ചെറുത് കടി കിട്ടിയ വേദനയില്‍ കരയുന്നു, അമ്മിച്ചി പിച്ചിയ സ്ഥലത്ത് നോക്കി വലിയ വായീല്‍ കരയുന്നു ഉണ്ണിമോന്‍, അവന്റെ തുട നോക്കി കരയുന്നു അമ്മിച്ചി.

അമ്മിച്ചി =അമ്മച്ചി

7 comments:

Manoj | മനോജ്‌ said...

ഇപ്പക്കരേം... പിന്നെ എല്ലാംകൂടി കെട്ടിപ്പിടിച്ചുമ്മവെച്ച് കളിക്കും എന്നിട്ട് അപ്പാപ്പന്റെ മേല്‍ കേറും... ഇതൊക്കെത്തന്നെ ജീവിതം! അവര്‍ സന്തോഷായിട്ട് കഴിയട്ടേ മാനേ!

(എഴുത്തിഷ്ടപ്പെട്ടു :))

മൂര്‍ത്തി said...

:)

ദൈവം said...

:)

Unknown said...

കൂട്ടക്കരച്ചില്‍ റെക്കോര്‍ഡ് ചെയ്തിരുന്നെങ്കില്‍ കവിതാക്ഷരിയിലൂടെ കേള്‍ക്കാമായിരുന്നു! :)

siva // ശിവ said...

നല്ല ഭാഷ...

ഉറുമ്പ്‌ /ANT said...

:)

Kalesh Kumar said...

കൊള്ളാം!
:))